CinemaGeneralLatest NewsMollywoodNEWS

ഞാന്‍ അപകടത്തില്‍പ്പെട്ട് ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ എന്നെ ആദ്യം വിളിച്ചത് അദ്ദേഹം, അതാണ് സ്നേഹം

ഒരു കെഎസ്ആര്‍ടിസി ബസ് ഞങ്ങളുടെ വാനില്‍ കൊണ്ട് ഇടിച്ചു ഞാന്‍ തെറിച്ചു വീണു

മോഹന്‍ലാല്‍, എംജി ശ്രീകുമാറിനെപ്പോലെയാണോ പാടുന്നത്! അതോ എംജി ശ്രീകുമാര്‍ മോഹന്‍ലാലിനെപ്പോലെയാണോ പാടുന്നത്! എന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ ആകെ ആശയ കുഴപ്പത്തിലാകും, കാരണം ഇത്രയേറെ സമാനതകളുള്ള രണ്ടു ശബ്ദങ്ങള്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല . മോഹന്‍ലാലിന്‍റെ ഒട്ടുമിക്ക ഗാനങ്ങള്‍ക്കും ശബ്ദം നല്കാന്‍ എംജി ശ്രീകുമാറിന് ഭാഗ്യം സിദ്ധിച്ചതും അതുകൊണ്ടാണ്. കോളേജ് കാലം മുതല്‍ക്കേ സുഹൃത്തുക്കളായ മോഹന്‍ലാലും എംജി ശ്രീകുമാറും സിനിമയിലും വളരെ ഒത്തിണക്കത്തോടെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്.

മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളില്‍ ഭൂരിഭാഗവും എംജി ശ്രീകുമാര്‍ ആണ് ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വരുന്നത് ആലപ്പുഴ ഹോസ്പിറ്റലില്‍ ആക്സിഡന്റായി കിടക്കുമ്പോള്‍  തന്‍റെ സുഖവിവരം അന്വേഷിച്ച്  അവിടേക്ക് വിളിച്ച സന്ദര്‍ഭമാണെന്ന് എംജി ശ്രീകുമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് ഞങ്ങളുടെ ഗാനമേള ടീം ഒരു പരിപാടി കഴിഞ്ഞു വരുന്ന വഴിക്ക് ഒരു അപകടമുണ്ടായി. ഒരു കെഎസ്ആര്‍ടിസി ബസ് ഞങ്ങളുടെ വാനില്‍ കൊണ്ട് ഇടിച്ചു, ഞാന്‍ തെറിച്ചു വീണു. എന്റെ നെറ്റി പൊട്ടി. ആലപ്പുഴയിലെ ഒരു ഹോസ്പിറ്റലില്‍ എന്നെ അഡ്മിറ്റ്‌ ചെയ്തു, അപ്പോള്‍ ഡോക്ടര്‍ ആദ്യം വന്നു പറഞ്ഞത് ‘നിങ്ങളെ മോഹന്‍ലാല്‍ വിളിച്ചുവെന്നാണ്’, എന്റെ അപകട വാര്‍ത്ത അറിഞ്ഞു എന്നെ ആദ്യം അവിടേക്ക് വിളിച്ച വ്യക്തി മോഹന്‍ലാല്‍ ആയിരുന്നു. അതാണ് ബന്ധം സ്നേഹം. ഇന്നും ഞങ്ങളത് തുടരുന്നു’. എംജി ശ്രീകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button