Latest NewsMollywood

നിവിന്റെ മിഖായേലിലെ ഗാനത്തിന് വമ്പൻ വരവേൽപ്പ്

ചരിത്ര വിജയമായ കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേലിലെ ആദ്യഗാനം പുറത്തിറങ്ങി. നിവിന്‍ പോളിയുടെ മാസ് ആക്‌ഷൻ അവതാരമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഫാമിലി ത്രില്ലറായ മിഖായേൽ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. കേന്ദ്ര കഥാപാത്രമായ നിവിന്റെയും മാർക്കോ ജൂനിയർ എന്ന വില്ലനായി ഉണ്ണി മുകുന്ദന്റെയും പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അതിനൊടൊപ്പം എടുത്തു പറയണം. അതിൽ തന്നെ ‘നോവിന്റെ കായൽ കരയിൽ…’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകരെ ആകർഷിക്കുന്നതാണ്. ഈ മനോഹര ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.സോഷ്യൽ മീഡിയ ഇതിനോടകം ചിത്രം ഏറ്റെടുത്തിക്കഴിഞ്ഞു.ഗോപി സുന്ദർ ഈണം പകർന്ന ഈ സോഫ്റ്റ് മെലഡിക്ക് വരികളെഴുതിയത് ബി.കെ ഹരിനാരായണനാണ്. സിതാര കൃഷ്ണകുമാറാണ് ഗായിക.

shortlink

Related Articles

Post Your Comments


Back to top button