കടം വാങ്ങിയ പണവുമായി ഒഡീഷനു പോയിട്ട് നിരാശയോടെ മടങ്ങേണ്ടി വന്നു

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷിയാസ് കരീം. മോഡലിംഗില്‍ തിളങ്ങിയ ഷിയാസ് ജീവിതത്തില്‍ വേദനിച്ച ചിലസന്ദര്‍ഭങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.

അവസരങ്ങൾ‌ കിട്ടുമെന്നു പറഞ്ഞ് ഒഡീഷനുകൾക്കു വിളിച്ചു വരുത്തി വഞ്ചിക്കുന്നതാണ് വേദനിപ്പിച്ച അനുഭവമെന്നു ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷിയാസ് പങ്കുവച്ചു. പലപ്പോഴും കടം വാങ്ങിയ പണവുമായിട്ടായിരിക്കും ഒഡീഷനു പോവുക. എന്നാൽ നിരാശരായി മടങ്ങേണ്ടി വരുമെന്നും താരം പറയുന്നു.

SHARE