CinemaGeneralMollywoodNEWS

ഞാന്‍ നേടിയതില്‍ ഒരുകാര്യം പോലും അവന്‍ ആഗ്രഹിച്ചിട്ടില്ല : തുറന്നു പറഞ്ഞു മോഹന്‍ലാല്‍

അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു

മലയാള സിനിമയില്‍ താരപുത്രന്മാരുടെ വലിയ ഒരു നിര തന്നെ മുന്‍നിരയില്‍ നിന്ന് മത്സരിച്ചു അഭിനയിച്ചു തകര്‍ക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാണ് സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. പ്രണവ് മോഹന്‍ലാലിന്‍റെ കാഴ്ചപാടിനെക്കുറിച്ച് മടി കൂടാതെ തുറന്നു സംസാരിക്കുകയാണ് മോഹന്‍ലാല്‍, ആദി, ഇരുപതാം നൂറ്റാണ്ട് എന്നീ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച പ്രണവ് മോഹന്‍ലാല്‍ മറ്റു താരപുത്രന്മാരെ പോലെ സിനിമയില്‍ അത്ര സജീവമല്ല, താന്‍ നേടിയതില്‍ ഒരു കാര്യം പോലും പ്രണവ് ആഗ്രഹിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് മോഹന്‍ലാല്‍.

ഞാന്‍ നേടിയതില്‍ ഒരു കാര്യം പോലും അവന്‍ ആഗ്രഹിച്ചിട്ടില്ല, കുട്ടികാലം മുതലേ ഹോസ്റ്റലില്‍ വളര്‍ന്ന അവന്‍ ഒരു സാധാരണക്കാരനെ പോലെയാണ് ജീവിച്ചിരുന്നത്. ഞാന്‍ അഭിനയിച്ച സിനിമയില്‍ സഹസംവിധായകനായി ജോലി ചെയ്യുമ്പോഴും അവന്‍ തിരഞ്ഞെടുത്തത് വളരെ പരിമിതമായ സൗകര്യങ്ങളാണ്. അപ്പുവിന്റെ ലോകം എന്നും കുറഞ്ഞ സൗകര്യങ്ങളുടെ ലോകമായിരുന്നു, കൂടുതല്‍ വേണമെന്ന് അവന്‍ പറഞ്ഞിട്ടുമില്ല, ഞങ്ങള്‍ ചോദിച്ചിട്ടുമില്ല, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നു.

മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സിനിമയില്‍ പ്രണവ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close