GeneralLatest NewsMollywood

ആക്രമിക്കപ്പെട്ട നടി അഭിനയിക്കാത്തത് അവരുടെ തീരുമാനമാണ്, അവസരം കിട്ടാത്തത് കൊണ്ടല്ല; മോഹന്‍ലാല്‍

പലരും വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്

കൊച്ചി: ആക്രമിക്കപ്പെട്ട നടി സിനിമയില്‍ അഭിനയിക്കാത്തത് അവസരം ഇല്ലാത്തതു കൊണ്ടല്ല. അത് അവരുടെ തീരുമാനമാണെന്ന് മോഹന്‍ലാല്‍. നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പലരും വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കരട് നിര്‍ദേശങ്ങളില്‍ ഡബ്ല്യു.സി.സി അംഗങ്ങളുടെ എതിര്‍പ്പ്, അക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം ചര്‍ച്ച ചെയ്ത നിര്‍ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മോഹന്‍ലാലോമറ്റ് ഭാരവാഹികളോ വ്യക്തമായ ഉത്തരം നല്‍കിയില്ല. ആക്രമിക്കപ്പെട്ട നടിഉള്‍പ്പെടെ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കാനാവൂവെന്നതാണ് നിയമമെന്ന് ട്രഷറര്‍ ജഗദീഷ് പറഞ്ഞു. തിരിച്ചെടുക്കുമ്പോള്‍ അംഗത്വ ഫീസ് വാങ്ങരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ട് വെച്ചെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എതിര്‍ത്തതോടെ ഇക്കാര്യത്തില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നത പുറത്തായി.

shortlink

Related Articles

Post Your Comments


Back to top button