CinemaMollywoodNEWS

മോഹന്‍ലാലിന്‍റെ കവിളില്‍ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, നിന്നെ ഞാനൊരു നടനാക്കും!

മോഹന്‍ലാല്‍ എന്ന നടന്റെ തുടക്കകാല സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന സിനിമ ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ്’,എന്നാല്‍  അതിനും മുന്‍പേ സൂപ്പര്‍ താരത്തിന്റെ കോളേജ് കാലഘട്ടത്തില്‍ അസുലഭമായ ഒരു നിമിഷം സമ്മാനിച്ചു കൊണ്ടാണ് പിഎന്‍ മേനോന്‍ മോഹന്‍ലാല്‍ എന്ന നടന് സിനിമയിലേക്കുള്ള കരുത്തു പകര്‍ന്നത്.

കോളേജ് ഇനാഗുറെഷന്‍റെ ഭാഗമായി അതിഥിയായി ക്ഷണിക്കപ്പെട്ട പിഎന്‍ മേനോന്‍ അന്നവിടെ കോളേജ് വാരാന്തയില്‍ വച്ച് അനേകം കുട്ടികളില്‍ നിന്ന് മോഹന്‍ലാലിനെ മാത്രമായി മാറ്റി നിര്‍ത്തി കവിളില്‍ പിടിച്ചു കൊണ്ട് പറഞ്ഞു…

“നിന്നെ ഞാനൊരു നടനാക്കും”, അത്പി ഇഷ്ടപ്പെടാത്ത വിധം പിഎന്‍ മേനോന്റെ കൈ തട്ടി മാറ്റി കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. പിന്നീട് പിഎന്‍ മേനോന്റെ സിനിമകളിലും  അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച മോഹന്‍ലാല്‍ മലയാള സിനിമയുടെ സൂപ്പര്‍ താരമായി വളരുകയായിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിന്റെ വിജയത്തിനും മുന്‍പേ പിഎന്‍ മേനോന്‍ എന്ന പ്രഗല്‍ഭ സംവിധായകന്‍ മോഹന്‍ലാലില്‍ ഒരു നടനെ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button