CinemaMollywoodNEWS

ഒരു മോശം സിനിമ ചെയ്യുമ്പോള്‍ മറ്റൊരു നല്ല സിനിമ നഷ്ടമാകുന്നില്ല : തുറന്നു പറഞ്ഞു മോഹന്‍ലാല്‍

ചിലപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ഗതി എന്താണെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞത്

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കാറില്ല എന്നത് പൊതുവേ ഉയരുന്ന വിമര്‍ശനമാണ്. ചിലപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ കേള്‍ക്കുമ്പോള്‍ അതിന്റെ ഗതി എന്താണെന്ന് മനസിലാക്കാന്‍ കഴിയുമെന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞത്. കഥ കേട്ടിട്ട് താന്‍ ചെയ്യരുതെന്ന് പറഞ്ഞ സിനിമകള്‍ ഉണ്ടായിട്ടുണ്ട്, എന്നിട്ടും ആ സിനിമ നടക്കാറുണ്ട്. ഒരു മോശം സിനിമ ചെയ്യുമ്പോള്‍ മറ്റൊരു നല്ല സിനിമ നഷ്ടമാകുന്നുവെന്ന പറച്ചിലില്‍ കഴമ്പില്ലെന്നും എല്ലാം സംഭവിച്ചു പോകുന്നതാണെന്നും മോഹന്‍ലാല്‍ പറയുന്നു.

‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന തമാശ ചിത്രവുമായി നവാഗത സംവിധായകര്‍ക്കൊപ്പം കൈകോര്‍ക്കുകയാണ് മോഹന്‍ലാല്‍, ഏപ്രില്‍ അവസാനവാരത്തോടെ സിനിമയുടെ ചിത്രീകരണം തൃശൂരില്‍ ആരംഭിക്കും, തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ സ്ലാഗ് സംസാരിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് മോഹന്‍ലാല്‍ അവസാനമായി പൂര്‍ത്തിയാക്കിയത്, ഇട്ടിമാണിക്ക് ശേഷം സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ്ബ്രദര്‍ എന്ന സിനിമയാകും മോഹന്‍ലാല്‍ ചെയ്യുക,ലൂസിഫറിന്റെ മഹാവിജയം മോഹന്‍ലാലിലെ താരമൂല്യം ഉയര്‍ത്തുമ്പോള്‍ വരാനിരിക്കുന്ന സിനിമകള്‍ക്ക്  വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുകയാണ് ആരാധകര്‍.  .

shortlink

Related Articles

Post Your Comments


Back to top button