GeneralLatest NewsMollywood

കണ്ണിറുക്കി കള്ളച്ചിരി ചിരിയുമായി മോഹന്‍ലാല്‍; വൈറലായി ‘ഫണ്ണി ബോയ്സ്’

ഒരു പള്ളിയ്ക്കുള്ളിൽ നടന്ന ചിത്രീകരണത്തിനിടെയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.

മലയാളികളുടെ താര രാജാവ് മോഹന്‍ലാലിന്റെ കണ്ണിറുക്കിയുള്ള കള്ളച്ചിരി അര്‍ദ്ധകര്‍ക്ക് ഏറെ പ്രിയമാണ്. ഗ്രാമീണ നായകനായി ലാലേട്ടനെത്തിയ ഓരോ വേഷങ്ങളെയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ കണ്ണിറുക്കി, കള്ളച്ചിരി ചിരിക്കുന്ന ലാലേട്ടനെ ആരാധകർ വീണ്ടും ആഘോഷമാക്കുകയാണ്.

ജിബി ജോജു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്സ് ഇൻ ചൈന’. ഈ ചിത്രത്തിലെ ലാലേട്ടന്റെ കണ്ണിറുക്കിച്ചിരിക്കുന്ന ഒരു സ്റ്റില്ലാണ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാൽ തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഒരു പള്ളിയ്ക്കുള്ളിൽ നടന്ന ചിത്രീകരണത്തിനിടെയാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. രാധികാ ശരത്കുമാറും ചിത്രത്തില്‍ താരത്തിനു സമീപത്തായിയുണ്ട്.

ഇട്ടിമാണിയിലെ ലാലേട്ടന്റെ കണ്ണിറുക്കിച്ചിരി സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ, ഒരു ചടങ്ങിനിടെ താൻ കണ്ണിറുക്കിച്ചിരിക്കുന്ന ചിത്രം കൂടി അതോടൊപ്പം ചേർത്തു വച്ച് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഫണ്ണി ബോയ്സ്’ എന്നാണ് അതിന് ചാക്കോച്ചന്റെ നല്‍കിയിരിക്കുന്നത്.

 

View this post on Instagram

 

…?That was soo cute??

A post shared by Kunchacko Boban (@kunchacks) on

shortlink

Related Articles

Post Your Comments


Back to top button