Latest NewsMollywood

വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്നം എന്ന് തോന്നിയിട്ടുണ്ട്; ദുല്‍ഖര്‍ പറയുന്നു

കുടുംബത്തോടൊപ്പം ഒരുമിച്ച് മമ്മൂട്ടി ലൂസിഫര്‍ കണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍. അതിനിടയില്‍ വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹം അതിഗംഭീരമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്നേഹം ഗംഭീരമാണ്. അവരുടെ സ്നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോള്‍ ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്നം എന്നുവരെ തോന്നിയിട്ടുണ്ട്’ ദുല്‍ഖര്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ ഇപ്പോഴും തിയേറ്ററുകളില്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close