Latest NewsMollywood

സഖാവ് പിണറായിയായി മോഹന്‍ലാല്‍? സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

നടന്‍ മോഹന്‍ലാല്‍ സഖാവ് പിണറായി വിജയന്‍ ആകുന്നുവോ? എ വി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നതായി പ്രചാരണം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ശ്രീ മോഹന്‍ലാല്‍നെ നായകനാക്കി കോമ്രേഡ് എന്ന പേരില്‍ സംവിധാനം ചെയുന്ന സിനിമയുടെ ചില പോസ്റ്ററുകള്‍ പ്രചരിക്കുക ഉണ്ടായി. ഇത് യാഥാര്‍ത്ഥ്യമല്ലെന്ന് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ക്രിയേറ്റീവ് പോസ്‌റ്റേഴ്‌സിന്റെ ഭാഗമായി ഈ രംഗത്തുള്ള എല്ലാവരും പല പ്രൊജക്റ്റ് കളും ആലോചിക്കും. അതില്‍ ചിലത് നടക്കും ചിലത് നടക്കില്ല. comrade എന്ന ഈ പ്രൊജക്റ്റ് വളരെ മുന്‍പ് ആലോചിത് ആണ് ഒടിയനും മുന്‍പേ. അതിന്റെ ഭാഗമായി വരച്ചു നോക്കിയ കോണ്‍സെപ്‌റ് സ്‌കെച്ച്‌കള്‍ ആണ് ഇപ്പൊ ആരോ പുറത്തുവിട്ടിരിക്കുന്നത്. ഈ വാര്‍ത്ത യാഥാര്‍ഥ്യം അല്ല. ലാലേട്ടന്‍ അറിയാത്ത വാര്‍ത്ത കൂടിയാണിത്. ഇത് പ്രചരിപ്പിക്കരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത് ആര് പുറത്തു വിട്ടതാണെങ്കിലും വര്‍ക്ക് എത്തിക്‌സ്‌നു നിരക്കാത്ത പ്രവര്‍ത്തിയായി പോയി- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button