മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം; പ്രധാന വേഷത്തില്‍ സണ്ണി ലിയോണും!!

ആടുതോമ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. ഭദ്രന്‍ ഒരുക്കിയ സ്ഫടികം എന്ന ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുകയാണ്. യുവേഴ്സ് ലൗവിംഗ്‍ലി എന്ന ചിത്രമൊരുക്കിയ ബിജു ജെ കട്ടയ്ക്കലാണ് തിരക്കഥ എഴുതി സ്ഫടികം 2 സംവിധാനം ചെയ്യുക.

ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ ജീവിതവുമായാണ് സ്ഫടികം 2 എത്തുക. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണിലിയോണും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച്‌ കഥാപാത്രത്തിന്റെ മകളായിട്ടണ് സണ്ണി ഈ ചിത്രത്തിലെത്തുക.

ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പിനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സഫ്ടികം 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ബിജു കട്ടക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തെ കുറിച്ചുളള വിവരങ്ങള്‍ മില്ലെനിയം ഓഡിയോസിന്‍റെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

SHARE