GeneralLatest NewsMollywood

മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ ചീത്ത വിളിച്ചിട്ടില്ല; വ്യക്തമാക്കി വീഡിയോ പുറത്ത്

അമ്മ സംഘടനയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകര്‍ തയ്യാറാക്കിയിരുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയകളിലും ‘മാധ്യമപ്രവര്‍ത്തകനെ ചീത്ത വിളിച്ച് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടു കൂടിയാണ് വൈറലായത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ ഇതാണ്…

പ്രമുഖസിനിമാ മാസികയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശയായി സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. അമ്മ സംഘടനയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകര്‍ തയ്യാറാക്കിയിരുന്നു. ഈ കേക്കില്‍ ചാരി നില്‍ക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. മോഹന്‍ലാല്‍ പറയുന്നതു കേട്ട് ക്യാമറാമാനും ചുറ്റുമുള്ളവരും ചിരിക്കുന്നതും കേള്‍ക്കാം.

shortlink

Related Articles

Post Your Comments


Back to top button