CinemaMollywoodNEWS

മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് ജഗതി വെല്ലുവിളിച്ച ചിത്രം!!

കമലദളം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നന്ദഗോപന്‍ എന്ന കഥാപാത്രത്തെ ഇത്രയും മികവുറ്റതാക്കാന്‍ മറ്റൊരു നടനും കഴിയില്ല

മോഹന്‍ലാല്‍ ജഗതി കൂട്ടുകെട്ട് മലയാളികള്‍ക്ക് മതിമറന്നു ചിരിക്കാന്‍ നിരവധി ചിത്രങ്ങളാണ്‌ സമ്മാനിച്ചിട്ടുള്ളത്, കിലുക്കം മുതല്‍ ഹലോ വരെ ആ ലിസ്റ്റ് നീളും, കമ്പ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണം ശരിക്കും ചേരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആണെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, അത് പോലെ തന്നെ മോഹന്‍ലാലിന്‍റെ ആക്ടിംഗ് സ്കില്ലിനെക്കുറിച്ച് ജഗതിയും തുറന്നു പറഞ്ഞിട്ടുണ്ട്..കൂടെ അഭിനയിക്കുമ്പോള്‍ നമുക്കും സ്കോര്‍ ചെയ്യാനായി മോഹന്‍ലാല്‍ എന്ന നടന്‍ പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കാറുണ്ടെന്നായിരുന്നു പലപ്പോഴും മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് പങ്കുവയ്ക്കുമ്പോള്‍ ജഗതി പറയാറുള്ളത്, നമ്മുടെ സീന്‍ കൂടി നന്നായി പോകുന്നതില്‍ മോഹന്‍ലാല്‍ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ടെന്നും മോഹന്‍ലാലിനെക്കുറിച്ച് ജഗതി പല വേളകളിലും പരമാര്‍ശിച്ചിട്ടുണ്ട്.

കമലദളം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നന്ദഗോപന്‍ എന്ന കഥാപാത്രത്തെ ഇത്രയും മികവുറ്റതാക്കാന്‍ മറ്റൊരു നടനില്ലെന്നും അതിലുപരി മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റൊരു നടനും ആ വേഷം ചെയ്യാന്‍ സാധിക്കുകയില്ലെന്നുമായിരുന്നു ഒരിക്കല്‍ ഒരു അഭിമുഖ പരിപാടിയില്‍  ജഗതി ശ്രീകുമാര്‍ പറഞ്ഞത്.

കിലുക്കം, യോദ്ധ, അരം പ്ലസ് അരം കിന്നരം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു അങ്ങനെ അനേകം ഹിറ്റ് ചിത്രങ്ങളില്‍ ഇവരുടെ കൂട്ടുകെട്ട് നമുക്ക് അഭിനയത്തിന്റെ മാന്ത്രികത മനസ്സിലാക്കി തന്നിട്ടുണ്ട്,

shortlink

Related Articles

Post Your Comments


Back to top button