മോഹന്‍ലാലിന് ദേശീയ അവാര്‍ഡ്‌ നഷ്ടപ്പെട്ടതിന് കാരണക്കാരി സുഹാസിനി

മോഹന്‍ലാല്‍ മലയാളത്തിന്റെ സൂപ്പര്‍ താരമാണെങ്കിലും മോഹന്‍ലാലിന്‍റെ അഭിനയ സാധ്യത ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയ ചിത്രം ഏതെന്നു ചോദിച്ചാല്‍ ഭൂരിപക്ഷം പ്രേക്ഷകരും പറയും ‘ഇരുവര്‍’ എന്ന ചിത്രത്തിലേതാണെന്ന്. ഇരുവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലാലിനു ദേശീയ അവാര്‍ഡ്‌ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്ന് പ്രേക്ഷകര്‍. എന്നാല്‍ പ്രകാശ് രാജിനാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
 
ചിത്രത്തിലെ സഹനടനുള്ള അവാര്‍ഡ് നിര്‍ണയിക്കുമ്പോള്‍ ജൂറിക്ക് മോഹന്‍ലാലിന് നല്‍കണോ തനിക്ക് നല്‍കണോ എന്ന സംശയം ഉണ്ടായിരുന്നതായി പ്രകാശ്‌ രാജ് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി . ഒടുവില്‍ പ്രകാശ് രാജിനെ സഹനടന്‍ എന്ന കാറ്റഗറിയിലേക്ക് പരിഗണിക്കാന്‍ നടി സുഹാസിനിയാണ് ആവശ്യപ്പെട്ടത്.

SHARE