CinemaMollywoodNEWS

മോഹന്‍ലാല്‍ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചില്ല, ഒടുവില്‍ അത് ഏറ്റെടുത്തത് സംവിധായകന്‍ ഫാസില്‍!

ഫാസില്‍ സംവിധാനം ചെയ്ത മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’. 1985-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നദിയ മൊയ്തു എന്നിവരാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫാസിലിന്റെ കരിയറിലെ തന്നെ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായ നോക്കെത്താദൂരത്ത് മലയാളത്തിന്റെ ക്ലാസ് ചിത്രങ്ങളുടെ പട്ടികയില്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.

മോഹന്‍ലാലിന് പുറമേ അലക്സി എന്ന കഥാപാത്രമായി മമ്മൂട്ടി അഭിനയിക്കാനിരുന്ന ചിത്രം കൂടിയായിരുന്നു ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’.എന്നാല്‍ മമ്മൂട്ടിയ്ക്ക് മറ്റു സിനിമകളുടെ തിരക്ക് കാരണം ചിത്രത്തിലെ അതിഥി വേഷം സ്വീകരിക്കാനായില്ല, ഒടുവില്‍ സംവിധായകന്‍ ഫാസില്‍ തന്നെയാണ് ആ വേഷം ചെയ്തത്.

നദിയ മൊയ്തു എന്ന നടിയെ ചലച്ചിത്ര ലോകത്തിനു പരിചയപ്പെടുത്തിയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ അക്കാലത്ത് നിറഞ്ഞ സദസ്സുകളിലാണ് ഓടിയത്. ഗേളിയുടെ വൈകാരികമായ മൂഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ അവരുടെ വേദനയായി തന്നെ മനസ്സിലേക്ക് സ്വീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button