GeneralLatest NewsMollywood

ഭീമനായി എത്തുമെന്നു താനൊരിക്കലും പറഞ്ഞിട്ടില്ല; മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ, ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ രണ്ടാമൂഴം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ എ വി ശ്രീകുമാര്‍ മേനോന്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച രണ്ടാമൂഴം ചില പ്രശ്നങ്ങള്‍ കാരണം പ്രതിസന്ധിയിലാണ്. എന്നാല്‍ ഈ ചിത്രത്തിൽ ഭീമനായി അഭിനയിക്കുമെന്നു താനൊരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്നു മോഹൻലാലിന്റെ തുറന്നു പറച്ചില്‍. ഇതു സംബന്ധിച്ച വാർത്തകൾ പലതും വന്നിരുന്നു. എന്നാൽ ചിത്രം യാഥാർഥ്യമാകുമോ എന്ന കാര്യത്തിൽ മറ്റെല്ലാവരെയും പോലെ ആശങ്കയുണ്ടെന്നും താരം പ്രതികരിച്ചു.

”ഇതൊരു വലിയ ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. സിനിമയെന്നത് സംഭവിക്കുന്ന ഒരു കാര്യമാണ്. അഭിനയിച്ചു കഴിഞ്ഞുമാത്രമേ അക്കാര്യം പറയാനാകൂ. നടനെന്ന നിലയിൽ അതു യാഥാർഥ്യമാകട്ടെ എന്നു പ്രാർഥിക്കുന്നു. ” മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ഗ്ലോബൽ ലോഞ്ചിങിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button