CinemaGeneralLatest NewsMollywoodNEWSUncategorized

ഇന്ത്യയിലെ മികച്ച രണ്ടു സംവിധായകര്‍ : മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കാത്തിരിക്കുന്നതിനു പിന്നില്‍!

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍,സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ്‌ ബ്രദര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റെ റിലീസിന് ഒരുങ്ങുന്ന വലിയ പ്രോജക്റ്റുകള്‍

ലൂസിഫറിന്റെ വലിയ വിജയത്തിന് പിന്നാലെ ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ സിനിമകളുടെ ചര്‍ച്ചയിലാണ് ആരാധകര്‍, മോഹന്‍ലാല്‍ പുതുമുഖ സംവിധായകരുമായി ഒന്നിക്കുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ കോമഡി ചിത്രമെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെട്ട രണ്ടു മികച്ച സംവിധായകരുടെ സിനിമയില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് ഏറെ പ്രധാനം, .

ഒപ്പം എന്ന സിനിമയിലൂടെ പ്രിയദര്‍ശന്‍ വിജയത്തിന്റെ ട്രാക്കില്‍ കയറിയെങ്കിലും സിദ്ധിഖ് സമീപകാലത്ത് ചെയ്ത സിനിമകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, ജയസൂര്യ നായകനായ ഫുക്രിയായിരുന്നു സിദ്ധിഖ് അവസാനമായി ചെയ്ത ചിത്രം.

സിദ്ധിഖ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്, ബോളിവുഡില്‍ പ്രതിഭ തെളിയിച്ച ഈ രണ്ടു സംവിധായകര്‍ക്കൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button