ഇനി മോഹന്‍ലാലിനെ നായകനാക്കി അങ്ങനെ ഒരു സിനിമ എഴുതാന്‍ വയ്യ: പിന്നീടു പിറന്നത് അത്ഭുത സിനിമ!

‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ പോലെയുള്ള ലളിതമാര്‍ന്ന നര്‍മ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച് കടന്നുവന്ന രചയിതാവാണ് രഞ്ജിത്ത്. പൗരുഷത്തിന്‍റെ മൂര്‍ത്തി ഭാവമായ നീലകണ്‌ഠനെ വെള്ളിത്തിരയില്‍ അത്ഭുതപൂര്‍വമാണ് രഞ്ജിത്ത് വരച്ചിട്ടത്.
ദേവാസുരം സിനിമ സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും ദേവാസുരത്തില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായിരിക്കണം അടുത്ത സിനിമയെന്ന്‍ രഞ്ജിത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.
അങ്ങനെ സിബിമലയിലുമായി രഞ്ജിത്ത് ചെയ്ത സിനിമയാണ് ‘മായാമയൂരം’. പക്ഷേ ചിത്രം പരാജയമായിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ ഇടറിയത് കൊണ്ട് മോഹന്‍ലാലിനെ നായകനാക്കി പിന്നീട് മറ്റൊരു ചിത്രം എഴുതാന്‍ രഞ്ജിത്തിന് കഴിയാതെ വന്നു. അങ്ങനെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും രഞ്ജിത്തും കൂടി വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രത്തെ പറ്റി ആലോചിച്ചു.

മായാമയൂരത്തിന്‍റെ പരാജയം രഞ്ജിത്തിന്‍റെ മനസ്സില്‍ ഉള്ളത് കൊണ്ട് അത്തരം ടൈപ്പിലൊരു കഥ വീണ്ടും സൃഷ്ടിക്കാന്‍ രഞ്ജിത്തിന് തോന്നിയിരുന്നില്ല. ബോക്സ്‌ ഓഫീസ് ഇളക്കി മറിക്കാന്‍ പോകുന്ന തരത്തിലെ ഒരു വാണിജ്യ സിനിമയായിരുന്നു ഷാജി കൈലാസ് എന്ന സംവിധായകനും ആവശ്യം. അങ്ങനെയാണ് രഞ്ജിത്തിന്‍റെ തൂലികയില്‍ നിന്ന് ആറാം തമ്പുരാന്‍ എന്ന ചിത്രം പിറവിയെടുക്കുന്നത്.

SHARE