CinemaMollywoodNEWS

‘ദി കംപ്ലീറ്റ്‌ ആക്ടര്‍’ ജഗതി ശ്രീകുമാര്‍ തന്നെയാണ് അതില്‍ സംശയമില്ല : മോഹന്‍ലാല്‍

‘ദി കംപ്ലീറ്റ്‌ ആകട്ര്‍’ എന്ന വിശേഷണം മലയാളികള്‍ സ്നേഹത്തോടെ മോഹന്‍ലാല്‍ എന്ന താരത്തിനു നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ആ വിശേഷണത്തിന് യോജിച്ച ഒരേയൊരു അതുല്യ നടന്‍ മറ്റൊരാളാണ്. മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറാണ് ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന വിളിയ്ക്ക് അര്‍ഹനായിട്ടുള്ള താരമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ജഗതി മോഹന്‍ലാല്‍ ടീം നിരവധി സിനിമകളില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച കോമ്പിനേഷനാണ്, രണ്ടുപേരും കൂടി സ്ക്രീനില്‍ ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഒരു പ്രത്യേകതരം കെമിസ്ട്രി ഇരുവരുടെയും ആക്ടിംഗില്‍ പ്രകടമാകാറുണ്ട്. കിലുക്കവും, യോദ്ധയും പോലെയുള്ള സിനിമകള്‍ അതിനു ഏറെ ഉദാഹരണം.

shortlink

Related Articles

Post Your Comments


Back to top button