GeneralLatest NewsMollywood

കിടപ്പാടം ഇല്ലാത്ത മകന്റെ ദയനീയ അവസ്ഥ; നടി മോളിയ്ക്ക് സഹായവുമായി നിര്‍മ്മാതാവ് നൗഷാദ്

ചാള മേരി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി മോളി കണ്ണമാലി കിടപ്പാടം ഇല്ലാത്ത മകന്റെ ദയനീയ അവസ്ഥ വെളിപ്പെടുത്തി കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മോളിയ്ക്ക് സഹായ ഹസ്തവുമായി നിർമ്മാതാവ് നൗഷാദ് ആലത്തൂർ. കുട്ടനാടൻ മാർപാപ്പ , തോപ്പിൽ ജോപ്പൻ , ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് നൗഷാദ് ആലത്തൂർ.

മകന്റെ ഭാര്യ വീട്ടുകാര്‍ മൂന്നു സെന്ററില്‍ ഒരു വീട് വയ്ക്കാന്‍ പോലും സമ്മതിക്കുന്നില്ലെന്നു കാട്ടി നടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ ദയനീയാവസ്ഥ പ്രചരിച്ചതോടെ നൗഷാദ് ആലത്തൂർ ഇവരുടെ വീട്ടിൽ സഹായഹസ്തവുമായി എത്തുകയും ചെക്ക് മോളിക്ക് കൈമാറുകയും ചെയ്തു.

ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ ശ്രമിക്കുമ്പോൾ മകന്റെ ഭാര്യവീട്ടുകാർ തടസ്സപ്പെടുത്തുന്നുവെന്നാണ് താരത്തിന്റെ ആരോപണം. വൃക്കയ്ക്ക് അസുഖം ബാധിച്ചു ചികിത്സയില്‍ ഇരിക്കുന്ന നടി സേതുലക്ഷ്മിയുടെ മകനും സഹായവുമായി നൗഷാദ് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button