CinemaLatest NewsSpecial

ദക്ഷിണേന്ത്യയിലെ ഏറ്റവും ചെലവേറിയ സെലബ്രിറ്റി വിവാഹങ്ങള്‍

വിവാഹം എന്നത് ഭാരതിയരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. അതിനെ മറക്കാനാവാത്ത മുഹൂര്‍ത്തമാക്കി മാറ്റാന്‍ എന്തൊക്കെ വഴികളാണ് നമ്മള്‍ തേടുന്നത്. വിവാഹ വേദിയുടെ തിരഞ്ഞെടുപ്പ് മുതല്‍ റിസപ്ഷന്‍ വരെയുള്ള പ്രക്രിയയില്‍ പുതുമയ്ക്ക് വേണ്ടി പല രീതികള്‍ അവലംബിക്കാറുമുണ്ട്. അപ്പോള്‍ ചെലവോ ?

വ്യത്യസ്ഥതക്ക് വേണ്ടി പുതിയ വഴികള്‍ സ്വീകരിക്കുമ്പോള്‍ സ്വാഭാവികമായി ചെലവും കൂടും. സെലബ്രിറ്റികളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. താരപൊലിമയും കുടുംബ മഹിമയുമൊക്കെ കാണിക്കാന്‍ വിവാഹവേളയാണ് താരങ്ങള്‍ക്കുള്ള ഉചിതമായ അവസരം. ദക്ഷിണേന്ത്യയിലെ ഏറ്റവും ചെലവേറിയ സെലബ്രിറ്റി വിവാഹങ്ങള്‍ ഇവയാണ്,

1. ബ്രാഹ്മണി റെഡ്ഡി – രാജീവ് റെഡ്ഡി

ജനാര്‍ദ്ദന റെഡ്ഡി എന്ന് പറഞ്ഞാല്‍ കര്‍ണ്ണാടകയില്‍ എല്ലാവരും അറിയും. മുന്‍ സംസ്ഥാന മന്ത്രിയായ അദ്ദേഹം ബെല്ലാരിയിലെ കിരീടം വയ്ക്കാത്ത രാജാവെന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ അദ്ദേഹത്തിന്‍റെ മകളുടെ വിവാഹം ഒട്ടും മോശമാകാന്‍ പാടില്ലല്ലോ. ഹൈദരാബാദ് സ്വദേശിയായ ഒരു ബിസിനസുകാരനെയാണ് ബ്രാഹ്മണി വിവാഹം കഴിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ വിവാഹമായ ബ്രാഹ്മണി-രാജീവ് മംഗല്യത്തിനു വേണ്ടി അഞ്ഞൂറ് കോടി രൂപയാണ് പൊടിച്ചത്.

2. ജൂനിയര്‍ എന്‍ ടി ആര്‍ – ലക്ഷ്മി

തെലുഗു സൂപ്പര്‍താരം ജൂനിയര്‍ എന്‍ ടി ആറും ലക്ഷ്മി റാവുവും തമ്മിലുള്ള വിവാഹം 2011ലാണ് നടന്നത്. ഒരു പ്രശസ്ത ബിസിനസുകാരന്‍റെ മകളായ ലക്ഷ്മി നെയിം സ്റ്റുഡിയോ എന്‍ എന്ന സ്റ്റുഡിയോയുടെ ഉടമസ്ഥ കൂടിയാണ്. ഏകദേശം നൂറു കോടി രൂപയാണ് വിവാഹത്തിന് വേണ്ടി ചെലവായത്. അതില്‍ 18 കോടി രൂപ കല്യാണ മണ്ഡപത്തിന് മാത്രം ചെലവായി, ഓരോ ക്ഷണക്കത്തിനും വേണ്ടി 3000 രൂപ വേറെയും.

3. അല്ലു അര്‍ജുന്‍ – സ്നേഹ റെഡ്ഡി

allu arjun

തെലുഗു സിനിമയിലെ യുവ നടന്‍ അല്ലു അര്‍ജുനും സ്നേഹ റെഡ്ഡിയും തമ്മിലുള്ള വിവാഹം 2011 അവസാനമാണ് നടന്നത്. നൂറു കോടി രൂപ ചെലവിട്ട് നടത്തിയ വിവാഹത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ സിനിമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

4. രാം ചരണ്‍ തേജ – ഉപാസന കമിനേനി

ചിരഞ്ജീവിയുടെ മകനായ രാം ചരണ്‍ തന്‍റെ ബാല്യകാല സുഹൃത്തും, അപ്പോളോ ഹോസ്പിറ്റലിന്‍റെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ പൌത്രിയുമായ ഉപാസനയെയാണ് വിവാഹം കഴിച്ചത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്ത വിവാഹത്തിന് 80-90 കോടി രൂപ ചെലവായി.

5. സൂര്യ – ജ്യോതിക

കോളിവുഡിലെ മുന്‍നിര താരങ്ങളായ സൂര്യയും ജ്യോതികയും 2006ലാണ് വിവാഹിതരായത്. തമിഴിലെ മിക്ക താരങ്ങളും സംവിധായകരും പങ്കെടുത്ത വിവാഹത്തിന് കോടികളാണ് ചെലവായത്.

Tags

Post Your Comments

Related Articles


Back to top button
Close
Close