CinemaGeneralLatest NewsMollywoodNEWS

ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഏറ്റവും കൂടുതലായി ഉപയോഗിച്ചത് ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി!

ഇന്ത്യന്‍ സിനിമയക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത ഒരു അപൂര്‍വ റെക്കോര്‍ഡ് കൂടി 'അയ്യര്‍ ദി ഗ്രേറ്റ്‌' എന്ന ചിത്രത്തിനുണ്ട്

ഭദ്രന്‍- -മോഹന്‍ലാല്‍ ടീം പോലെ തന്നെ മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ഭദ്രന്‍-മമ്മൂട്ടി ടീം. ‘പൂമുഖപടിയില്‍ നിന്നെയും കാത്ത്’, ‘അയ്യര്‍ ദി ഗ്രേറ്റ്‌’ തുടങ്ങിയ ഭദ്രന്‍-മമ്മൂട്ടി ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. മലയാള സിനിമയില്‍ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത ആശയമായിരുന്നു  ‘അയ്യര്‍ ദി ഗ്രേറ്റ്‌’ എന്ന ചിത്രം കൈകാര്യം ചെയ്തത്. പ്രശസ്ത സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചന നിര്‍വഹിച്ച ചിത്രം 1990-ലാണ് റിലീസ് ചെയ്തത്.

ഭദ്രന്റെ വേറിട്ട മേക്കിംഗ് ശൈലി കൊണ്ട് ശ്രദ്ധ നേടിയ ചിത്രം അന്നത്തെ കാലത്ത് കാലത്തിനും മുന്‍പേ കുതിച്ച ചലച്ചിത്രമായിരുന്നു. സൂര്യനാരായണ അയ്യരായി മമ്മൂട്ടി അയ്യര്‍ ദി ഗ്രേറ്റിലെ പ്രധാന കഥാപാത്രമായപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യ കഥാപാത്രമായി അഭിനയിച്ചത് ഗീതയായിരുന്നു, ഇന്ത്യന്‍ സിനിമയക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത ഒരു അപൂര്‍വ റെക്കോര്‍ഡ് കൂടി ‘അയ്യര്‍ ദി ഗ്രേറ്റ്‌’ എന്ന ചിത്രത്തിനുണ്ട്, ബോളിവുഡിലും സൗത്ത് ഇന്ത്യയിലെ മറ്റു ഇതരഭാഷ ചിത്രങ്ങളിലും അക്കാലത്ത് കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗം വളരെ വിരളമാണ്, എന്നാല്‍ ‘അയ്യര്‍ ദി ഗ്രേറ്റ്‌’ എന്ന ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്തിയിരുന്നു. ചിത്രത്തിലെ നിരവധി രംഗങ്ങളില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗം കൂടുതലായി കാണാം, ഇന്ത്യന്‍ സിനിമയിലെ ആദ്യ ത്രിഡി ചിത്രമായ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’  മലയാളത്തിനു സ്വന്തമെന്ന പോലെ ആദ്യമായി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് സാധ്യതകളും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയതും ഈ മമ്മൂട്ടി ചിത്രത്തിന് വേണ്ടിയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button