GeneralKollywoodLatest News

ആ ‘800’ വിക്കറ്റുകള്‍ ഇനി ബിഗ് സ്‌ക്രീനില്‍; നായകന്‍ മലയാളികളുടെയും പ്രിയതാരം !!

ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

ക്രിക്കറ്റ് മലയാളികളുടെയും പ്രിയ വിനോദമാണ്‌. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ജീവിതം വെള്ളിത്തിരയിലെയ്ക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ലോകം കണ്ട എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അദ്ദേഹത്തിന്റെ ജീവിതവും ബിഗ്‌ സ്ക്രീനിലേയ്ക്ക്.

‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളികളുടെയും പ്രിയ താരമായ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുക.

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. സിനിമയുടെ ടൈറ്റിലും 800 എന്നായത് അതിനാലാണ്.

shortlink

Post Your Comments


Back to top button