GeneralLatest NewsMollywood

‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും’ ; നാദിര്‍ഷ പറയുന്നു

നടന്‍ അബിയുടെ മകന്‍ ഷെയ്ൻ നിഗത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ നാദിർഷ. ഷെയ്ന്റെ പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ അഭിനയത്തെ പ്രശംസിച്ച താരം അച്ഛൻ അബി കണ്ട സ്വപ്നം മകൻ യാഥാർഥ്യമാക്കുമെന്നും അതിഗംഭീരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും നാദിർഷ കുറിച്ചു. ചിത്രത്തിൽ ബോബി എന്ന കഥാപാത്രത്തെയായിരുന്നു ഷെയ്ൻ അവതരിപ്പിച്ചത്.

‘കുറേനാൾ മുൻപ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാൻ അബിയോട് പറഞ്ഞു, ‘നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്റെ മകൻ വരും’. അത് ഇനിയുള്ള നാളുകളിൽ യാഥാർഥ്യമാക്കുന്ന പ്രകടനമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സിനിമയിൽ ഷെയ്നിന്റേത്. അതിഗംഭീരമായി മോനെ…’– സമൂഹ മാധ്യമത്തില്‍ നാദിര്‍ഷ കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button