CinemaMollywoodNEWS

അവിടെ ഏറ്റവും ജൂനിയര്‍ ഞാനായിരുന്നു, പക്ഷെ അവര്‍: മറ്റുനടന്മാരുടെ സമീപനം തുറന്നു പറഞ്ഞു സിദ്ധിഖ്

ജോഷി മമ്മൂട്ടി ടീമിന്റെ നായര്‍ സാബ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപി, മുകേഷ് ഉള്‍പ്പടെയുള്ള നിരവധി പ്രമുഖ താരങ്ങള്‍ അണിനിരന്നിരുന്നു. മണിയന്‍പിള്ള രാജു, കുഞ്ചന്‍, ഗണേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍, ഇവര്‍ക്കിടയിലേക്കാണ് നടന്‍ സിദ്ധിഖിന്റെ കടന്നു വരവ്, ആ സംഘത്തിലെ ഏറ്റവും ജൂനിയറായ നടന്‍ താനായിരുന്നുവെന്നും എന്നാല്‍ ഒരു തരത്തിലും ഈ നടന്മാര്‍ തന്നെ താഴെ തട്ടില്‍ നിര്‍ത്തിയില്ലെന്നും ഒപ്പം കൈപിടിച്ച് ഉയര്‍ത്താനാണ് നോക്കിയതെന്നും സിദ്ധിഖ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കുവച്ചു.

അവരുടെ സ്നേഹവും സമീപനവുമൊക്കെ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അപ്പോഴേ താഴേക്ക് പോകുമായിരുന്നു, എല്ലാ രീതിയിലും ചേര്‍ത്ത് നിര്‍ത്തി അവര്‍ എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്, നായര്‍ സാബിലെ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും മികവ് തോന്നുവെങ്കില്‍ ഒപ്പം അഭിനയിച്ചവര്‍ തന്നെ ധൈര്യമാണെന്നും സിദ്ധിഖ് പറയുന്നു. 1989-ല്‍ പുറത്തിറങ്ങിയ നായര്‍ സാബിന്‍റെ രചന നിര്‍വഹിച്ചത് ഡെന്നിസ് ജോസഫാണ്.

shortlink

Related Articles

Post Your Comments


Back to top button