നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക തിരിച്ചെത്തുന്നു!!

ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക തിരിച്ചെത്തുന്നു. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായിക സലീമയാണ് തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുന്നത്.

എംടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങളും ആരണ്യകവുമാണ് സലീമയുടെ ഹിറ്റ് ചിത്രങ്ങള്‍. പത്തു സിനിമകളില്‍ അഭിനയിച്ച സലീമ റോഹിങ്ക്യൻ പലായനം പറയുന്ന അഭയാർഥികള്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്.

നവാഗതനായ ഷൈൻ കീച്ചേരിയാണ് സംവിധാനം. ഷീ മീഡിയയുടെ ബാനറിൽ സുജ ശരത് നിർമിക്കുന്ന ചിത്രം മേയ്യില്‍ പ്രദര്‍ശനത്തിനെത്തും.

SHARE