GeneralLatest NewsMollywood

‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത

തമിഴ് നടന്‍ വിജയ് പ്രളയബാധിതര്‍ക്കായി എഴുപതു ലക്ഷം രൂപ ദുരിതാശ്വാസമായി നല്‍കിയെന്നറിഞ്ഞപ്പോള്‍ മലയാളിതാരങ്ങളോട് പുച്ഛം തോന്നുന്നു

നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു എന്ന തരത്തില്‍ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. പുതിയ ചിത്രത്തിനായുള്ള മേക്കോവര്‍ നടത്തിയ ചിത്രം നമിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായി വന്നയാള്‍ക്കാണ് നമിത കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്. നടി ജീവിച്ചിരിപ്പുണ്ടോയെന്നും കേരളത്തെ പ്രളയം ബാധിച്ചിരിക്കുന്ന അവസരത്തില്‍ സഹായിക്കേണ്ടത് സിനിമാതാരങ്ങളല്ലേയെന്നും ചോദിച്ചയാളോട് നമിതയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

‘നിങ്ങള്‍ ഒക്കെ ജീവിച്ചിരിപ്പുണ്ടോ.. കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്ബോള്‍ സഹായിക്കാന്‍ നിങ്ങള്ക്കു അല്ലെ ഉള്ളൂ..’ തമിഴ് നടന്‍ വിജയ് പ്രളയബാധിതര്‍ക്കായി എഴുപതു ലക്ഷം രൂപ ദുരിതാശ്വാസമായി നല്‍കിയെന്നറിഞ്ഞപ്പോള്‍ മലയാളിതാരങ്ങളോട് പുച്ഛം തോന്നുന്നുവെന്നും നമിതയോട് പരിഹാസരൂപേണ ചോദിച്ചു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെ ഒക്കെ പടം തിയേറ്ററില്‍ പോയി കാണുന്നത് അവര്‍ക്ക് ഇത്തിരി സഹായം ചെയ്തുടെയെന്നും കമന്റ് ചെയ്തയാള്‍ ചോദിച്ചു. എന്നാല്‍ സഹായം ചെയ്യുന്നത് നൂറു പേരെ അറിയിക്കണമെന്നില്ല ബ്രോയെന്നും നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതിയെന്നുമാണ് നമിത നല്‍കിയ മറുപടി.

അതേ സമയം മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു എന്ന പരാമര്‍ശത്തിനെതിരെ നമിതയുടെ ആരാധകരും രംഗത്തെത്തി. പ്രളയ സമയത്ത് സഹായം ചെയ്ത ടൊവിനോ തോമസും ജോജു ജോര്‍ജും ഇന്ദ്രജിത്തുമെല്ലാം മലയാളിതാരങ്ങള്‍ തന്നെയല്ലേയെന്നും മുഴുവന്‍ മനസ്സിലാക്കാതെ വിമര്‍ശിക്കരുതെന്നും കമന്റുകളുണ്ട്. പബ്ലിസിറ്റിക്കു വേണ്ടി പ്രളയമുഖത്ത് നിന്നും ലൈവ് വീഡിയോയും ഫോട്ടോകളും ഇട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെങ്കില്‍ മാത്രമേ സഹായങ്ങള്‍ ചെയ്തുവെന്ന് വിശ്വസിക്കാവൂ എന്നില്ലെന്നുമുള്ള അഭിപ്രായങ്ങളുമായി ആരാധകരും രംഗത്തുണ്ട്

shortlink

Related Articles

Post Your Comments


Back to top button