Latest NewsMollywood

അലക്കാത്ത ടീ ഷര്‍ട്ട് ചോദിച്ചവർക്ക് നമിത കൊടുത്ത ഗംഭീര മറുപടി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടനായികയായ നടിയാണ് നമിത പ്രമോദ്. പോയകാല സുന്ദരി സുമലതയോടുള്ള സാദൃശ്യവും അഭിനയമികവും ഒക്കെ ഇതിന് കാരണമായിട്ടുണ്ടാകാം. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാനും താരം ശ്രമിക്കാറുണ്ട്. അതെല്ലാം ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നമിതയുടെ ഇത്തരത്തിലുള്ള ഒരു മറുപടിയാണ്. സോഷ്യല്‍ മീഡിയയിലൂടെ എന്തും വിളിച്ചു പറഞ്ഞാല്‍ ഇതുപോലത്തെ പണികളായിരിക്കും ഫലമായി ലഭിക്കുക. നമിതയോട് നീ അലക്കാത്ത ടീ ഷര്‍ട്ട് ഒന്ന് തരുമോ എന്ന് പറഞ്ഞൊരു വിരുതന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയാള്‍ക്കാണ് കുറിക്ക് കൊളളുന്ന തരത്തിലുള്ള മറുപടി നല്‍കിയത്.

namitha pramod

താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും നല്ലത്. ഇതോടെ താങ്കളുടെ സന്ദേശം എല്ലാ സ്ത്രീകളിലും എത്തുകയും ചെയ്യും . അവരെല്ലാവരും അലക്കാനുളള വസ്ത്രം താങ്കള്‍ക്ക് അയച്ചു തരും. യാതൊരു പ്രതിഫലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. ദയവ് ചെയ്ത് താങ്കളുടെ മേല്‍വിലാസം അയച്ചു തരാനും നമിത ഇന്‍സ്റ്റഗ്രാമില്‍ പറയുന്നുണ്ട്. നടിയുടെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിരവധി പരിഹാസമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button