ആര്‍ത്തവം അശുദ്ധിയല്ല, പാപവുമല്ല; ശബരിമല വിഷയത്തില്‍ നന്ദിത ദാസ്

ഇരുപത്തി മൂന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള രണ്ടാം ദിനം പിന്നിടുകയാണ്. മേളയിലെ അതിഥികളില്‍ ഒരാളായ നന്ദിത ദാസ് ശബരിമല വിഷയതില്‍ പ്രതികരണവുമായി രംഗത്ത്. ”ഈ വിഷയത്തില്‍ താന്‍ സുപ്രീം കോടതി വിധിക്ക് ഒപ്പമാണ്. എന്നാല്‍ ഇതിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാത്തത് കൊണ്ട് അധികം സംസാരിക്കുന്നില്ല. ” താരം പറഞ്ഞു.

” ഒരു കാര്യം വ്യക്തമാക്കാം. ആര്‍ത്തവം അശുദ്ധിയല്ല, പാപവുമല്ല. റിപ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഒരു ചക്രമാണ്. ആര്‍ത്തവം കാരണം ചില സ്ത്രീകള്‍ അവരുടെ ശരീരം മലിനമാണ് എന്ന് കരുതുകയാണ്. സ്ത്രീകള്‍ തന്നെ അത് അംഗീകരിച്ച് കൊടുക്കുകയാണ്. അതിനാണ് മാറ്റം വരേണ്ടത്.”

SHARE