GalleryLatest NewsMollywood

നൃത്തം ചെയ്ത് വിശ്രമിക്കുന്നു, കൂടെ തന്റെ അരുമയും; ഭാഗ്യമെന്ന് ആരാധകര്‍

താരം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ ആരാധകര്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്

മലയാളികളുടെ ഇഷ്ടനായികയായിരുന്ന നവ്യ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ്. ജീവിതത്തില്‍ നടക്കുന്ന എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും വീഡിയോയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വീഡിയോകള്‍ എല്ലാം തന്നെ ആരാധകര്‍ നെഞ്ചോട് ചേര്‍ക്കാറുണ്ട്.

ഇപ്പോള്‍ നൃത്തം ചെയ്ത വിശ്രമിക്കുന്ന തന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഞങ്ങള്‍ വിശ്രമിക്കുന്നു എന്ന തലക്കെട്ടോടെയാണ് താരം തന്റെ പൂച്ചയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചത്. പൂച്ചയുടെ ഒക്കെ ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍ എന്നാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയ കമന്റ്. നൃത്തം ചെയ്ത് തന്റെ അരുമപ്പൂച്ചയ്‌ക്കൊപ്പം വിശ്രമിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇപ്പോഴും താരം നൃത്തവുമായി വേദികളില്‍ സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button