BollywoodLatest News

നവാസുദ്ദീന്‍ സിദ്ധിഖിക്ക് ജനങ്ങളോട് പറയാനുള്ളത് ഇത്രമാത്രം

മുംബൈ: പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചില മാർഗങ്ങൾ ജനങ്ങളെ അറിയിച്ച് ബോളിവുഡ് നടൻ നവാസുദ്ദീന്‍ സിദ്ധിഖി.മുംബൈ പലതരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്, ചെടികൾ വച്ച് പിടിപ്പിക്കുക എന്നത് മാത്രമാണ് ഇത് പരിഹരിക്കാനുള്ള ഏക മാർഗമെന്നും താരം പറഞ്ഞു.

നഗരത്തിൽ ചെടികൾ വച്ച് പിടിപ്പിക്കുന്നതിനായി റേഡിയോ സിറ്റിയുടെ പദ്ധതിക്ക് പിന്തുണയുമായി എത്തിയതാണ് താരം. റേഡിയോ സിറ്റിയുടെ ‘ഹര ഹേ തോ ബാരാ ഹേ’ എന്ന് പദ്ധതിയുമായി ചേർന്ന് നഗരത്തിലെ പലയിടങ്ങളിലായി ചെടികൾ വച്ച് പിടിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ താരം ലക്ഷ്യമിടുന്നത്.

മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനുമുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ പദ്ധതിയെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button