Uncategorized

പുതുമയാര്‍ന്ന ചലഞ്ചുമായി ഹോളിവുഡ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാതമും പോപ് ഗായകന്‍ ജോണ്‍ മേയറുമാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന പുത്തന്‍ ആശയത്തെ പരിചയപ്പെടുത്തുന്നത്.

പലതരം ചലഞ്ചുകള്‍ നാം കണ്ടിട്ടുണ്ട്. കീ കീ ചലഞ്ചും ഐസ് ബക്കറ്റ് ചലഞ്ചും സോഷ്യല്‍ മീഡിയ കൈയ്യടക്കിയിട്ട് അധികം കാലമായിട്ടില്ല. ഇപ്പോഴിതാ പുതുമയാര്‍ന്നൊരു ചലഞ്ചുമായി ഇന്റര്‍നെറ്റ് ലോകം വീണ്ടും സജീവമാകുകയാണ്. ഹോളിവുഡ് നടന്‍ ജേസണ്‍ സ്റ്റാതമും പോപ് ഗായകന്‍ ജോണ്‍ മേയറുമാണ് ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന പുത്തന്‍ ആശയത്തെ പരിചയപ്പെടുത്തുന്നത്.

 

ഒരു കുപ്പി അടപ്പോടുകൂടി മുന്നില്‍വെച്ച് കുറച്ചകലെ മാറിനിന്ന് ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ അടപ്പു ചവുട്ടിമാറ്റുകയാണ് ചെയ്യുന്നത്. ഈ അഭ്യാസത്തിനിടയില്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്. പുത്തന്‍ ആശയങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന സോഷ്യല്‍മീഡിയ പുതിയ ചലഞ്ചും ഏറ്റെടുത്തിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button