CinemaLatest NewsMollywoodNew ReleaseSongs

അനുജന്റെ ചിത്രവും ചേട്ടന്റെ ആലാപനവും; ഈ ഗാനം ഹിറ്റ്

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ഇതിലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. തോരാതെ തോരാതെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നടന്‍ മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. അച്ചു രാജാമണി ഈണമിട്ട ഗാനം വിനീത് ശ്രീനിവാസനും വര്‍ഷ വിനുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

https://youtu.be/qSIKITKWHsA

ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി എം വിനുവാണ്. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാകും ഈ ചിത്രം. ഒരു ഫാമിലി എന്റെര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു വലിയ താരനിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button