CinemaNEWSTollywood

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രമോ?

മമ്മൂട്ടി.-ദുല്‍ഖര്‍ ഒന്നിക്കുന്ന ചിത്രം പ്രേക്ഷകരെന്നും കൗതുകത്തോടെ കാത്തിരിക്കുന്ന ഒന്നാണ്. മലയാളത്തിലെ സംവിധായകരാരും ഇവരെ ഒരുമിപ്പിച്ചുകൊണ്ട് ഒരു ചിത്രം ചെയ്യാത്തതെന്തെന്ന് പ്രേക്ഷകരും ചിന്തിച്ചു തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി-ദുല്‍ഖറും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ സിനിമാ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. 2014ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘മന’ത്തിന്റെ റീമേക്ക് മലയാളത്തില്‍ ഉണ്ടാവുന്നുണ്ടെന്നും അതില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുമെന്നുമായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നത്. പക്ഷേ അത്തരത്തിലൊരു പ്രോജക്ട് സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് ദുല്‍ഖറുമായുള്ള അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button