BollywoodCinemaGeneralNEWS

വിദ്യാബാലന്‍, തബു ഇവരാരുമല്ല ആമി; പകരം മലയാളത്തില്‍ നിന്നുമൊരു നായിക

സംവിധായകന്‍ കമലിന്റെ സ്വപ്ന ചിത്രമാണ് ആമി. കമല സുരയ്യയുടെ ജീവിതം അഭ്രപാളിയില്‍ അവതരിപ്പിക്കുമ്പോള്‍ ആമി ആരാകുമെന്നു വലിയ ആശങ്കയിലാണ് സിനിമാ ലോകം.

കമല്‍ നായികയായി പരിഗണിച്ചിരുന്ന വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ നായിക ആരാകും എന്ന ചര്‍ച്ച സജീവമാണ്. തബു നായികയായി എത്തും എന്ന് വാര്‍ത്ത പരന്നിരുന്നെങ്കിലും തബുവിനെ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ സമീപിച്ചിട്ടില്ലെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. ആമിയാകാന്‍ സംവിധായകന്‍ ഇപ്പോള്‍ മലയാളത്തില്‍ തന്നെയുള്ള യുവ നടിയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പാര്‍വതിയെയാണ് കമല്‍ ആമിയാകാന്‍ പരിഗണിക്കുന്നതെന്നാണ് പുതിയ വിവരം. ഇതിനായുള്ള ചർച്ചകൾ നടന്നു കഴിഞ്ഞു. മറ്റു സിനിമകളുടെ തിരക്കിലായ പാർവതിയുടെ ഡേറ്റ് പ്രശ്നമാണ് ഇപ്പോള്‍ ഉള്ളത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ
ശ്രദ്ധേയയാണ് പാര്‍വതി.

download (10)

വിദ്യാ ബാലനില്ലെങ്കിലും ആമി വരുമെന്നും എന്നാൽ കമലാ സുരയ്യയെ അവതരിപ്പിക്കുക ആരെന്ന് ഉടൻ പറയാനാകില്ലെന്നുമാണ് കമൽ നേരത്തേ വ്യക്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button