CinemaGeneralLatest NewsMollywoodNEWS

അമ്പത്തഞ്ച് വയസുള്ള സുലൈമാനായി ‌വിസ്മയിപ്പിച്ച് ഫഹദ്; മാലിക് സെക്കന്റ് ലുക്ക് പുറത്ത്

ചിത്രത്തിനായി 25 കിലോയോളം കുറച്ചതും വാർത്തയായിരുന്നു

ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന ഖ്യാതിയുമായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് മാലിക്, 25 കോടി മുതൽ മുടക്കിലെത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ സെക്കൻ്‍റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ, ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ 55 വയസുള്ള സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്, ചിത്രത്തിനായി 25 കിലോയോളം കുറച്ചതും വാർത്തയായിരുന്നു.

ഫഹദ് ഫാസിലിനൊപ്പം ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

പഴയകാല നായിക ജലജയും മാലികിൽ പ്രധാന വേഷത്തിലെത്തുന്നു, മികച്ച എഡിറ്റർ എന്ന് പേരെടുത്ത മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ടേക്ക് ഓഫ്, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം സാമ്പത്തികമായും നേട്ടമുണ്ടാക്കിയ സിനിമയാണ്.

shortlink

Related Articles

Post Your Comments


Back to top button