GeneralLatest News

ഇര്‍ഫാനും ശ്രീദേവിയും മരിക്കാന്‍ കാരണം ആ നടന്‍!! വിവാദപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അവതാരകന്‍

ലൈവിനിടെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ അവതാരകനെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ഇയാള്‍ മാപ്പ് പറയുകയും ചെയ്തു.

സിനിമാ പ്രേമികളെ നിരാശയിലാഴ്ത്തിയ ഒരു വാര്‍ത്തയായിരുന്നു നടന്‍ ഇര്‍ഫാന്‍ഖാന്റെ മരണം. ഏപ്രില്‍ 28 നായിരുന്നു താരം അന്തരിച്ചത്. ഇതുപോലെ പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു നടി ശ്രീദേവിയുടെത്. 2018 ഫെബ്രുവരി 24 നായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശ്രീദേവി വിടവാങ്ങിയത്. ഇപ്പോള്‍ ഈ താരങ്ങളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ടിവി അവതാരകന്‍ നടത്തിയ പരാമര്‍ശം വ അളിയാ വിവാദത്തില്‍.

പാകിസ്ഥാനിയായ അദ്‌നാന്‍ സിദ്ദിഖി, ശ്രീദേവി, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചതു കൊണ്ടാണ് ശ്രീദേവിയും ഇര്‍ഫാന്‍ ഖാനും മരണപ്പെട്ടതെന്നായിരുന്നു അവതാരകന്‍ ആമിര്‍ ലിയാഖത് ഹുസൈന്റെ പരാമര്‍ശം. ”മോം എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അദ്‌നാന്‍ സിദ്ദിഖി അഭിനയിച്ചു. പിന്നീട് ഇവര്‍ അന്തരിച്ചു. പിന്നീട് താരം ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ചു അദ്ദേഹവും മരിച്ചു” എന്നായിരുന്നു അവതാരകന്റെ വാക്കുകള്‍. മര്‍ദാനി 2, ജിസം 2 എന്നീ ചിത്രങ്ങള്‍ നിങ്ങള്‍ വേണ്ടെന്നു വെച്ചത് നന്നായി എന്നും അതുകൊണ്ട് അതിലെ സിനിമകളിലെ താരങ്ങള്‍ക്ക് ജീവനുണ്ട്” എന്നാണ് അവതാരകന്‍ പറഞ്ഞു.താന്‍ പറഞ്ഞത് തമാശയല്ലെന്നും ഇയാള്‍ പറഞ്ഞു.

ലൈവിനിടെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയ അവതാരകനെതിരെ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് ഇയാള്‍ മാപ്പ് പറയുകയും ചെയ്തു.

ലൈവിനിടെ സംഭവിച്ചു പോയതെന്നായിരുന്നു ആമിര്‍ ലിയാഖത് ഹുസൈന്‍ പറഞ്ഞത്.. ”ഇന്നലത്തെ പ്രോഗാമില്‍ താന്‍ നടത്തിയ പ്രസ്തവനയില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും . ഈ പുണ്യമാസത്തില്‍ അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കുമെന്നും” അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.

ഈ വിവാദത്തെ തുടര്‍ന്ന് നടന്‍ അദ്‌നാന്‍ സിദ്ദിഖി ശ്രീദേവിയുടേയും ഇര്‍ഫാന്റേയും കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button