GeneralLatest NewsMollywood

ഭാവനയ്ക്കും മീരാ നന്ദനും പിന്നാലെ നടി അംബികയും വ്യാജനെതിരെ രംഗത്ത്!!

അംബികയുടെ പോസ്റ്റിനു താഴെ പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയത്.

ഭാവന, മീരാ നന്ദന്‍ തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ വ്യാജ അക്കൌണ്ടുകള്‍ പ്രചരിക്കുന്നത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വ്യാജനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് പഴയകാല നടി അംബിക.

തന്റെ പേരിലുള്ള വ്യാജ പ്ര‌ൊഫൈലിന്റെ ചിത്രം പങ്കു വച്ച താരം ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു. അംബികയുടെ പോസ്റ്റിനു താഴെ പിന്തുണയുമായി നിരവധി ആളുകളാണ് എത്തിയത്. പരാതിയുമായി മുന്നോട്ടു പോകണമെന്നും ഫെയ്സ്ബുക്കിൽ തന്നെ സംഭവം റിപ്പോർട്ട് ചെയ്ത് വ്യാജനെ കുടുക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പലരും നല്‍കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button