Latest NewsNEWS

അല്ലിയെയും സുപ്രിയയെയും നെഞ്ചോട് ചേര്‍ത്ത് പൃഥ്വി ; നീണ്ട ഇടവേളയ്ക്ക് ശേഷം കുടുംബത്തിനൊപ്പം ഒന്നിച്ചതിന്റെ സന്തോഷം പങ്കുവച്ച് താരം

മാസങ്ങള്‍ക്ക് ശേഷം കുടുംബത്തിന് ഒപ്പം ഒന്നിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയനടന്‍ പൃഥ്വിരാജ്. റിയുണൈറ്റഡ് എന്ന അടിക്കുറുപ്പോടെയാണ് ഭാര്യ സുപ്രിയയെയും മകള്‍ അല്ലിയെയും ചേര്‍ത്തു നിര്‍ത്തി കൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവച്ച് പൃഥ്വി തന്റെ സന്തോഷം അറിയിച്ചത്. 14 ദിവസങ്ങള്‍ നീണ്ട ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് താരം തിരികെ വീട്ടിലെത്തിയത്.

കഴിഞ്ഞ മാസം 22നാണ് ബ്ലസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പോയ പൃഥ്വിയും സംഘവും ജോര്‍ജാനില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. മെയ് 29നാണ് താരത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയായത്. ശേഷം ഒരാഴ്ച ഹോം ക്വാറന്റൈനില്‍ കഴിയുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു.

https://www.facebook.com/PrithvirajSukumaran/posts/2989861254402252

ഏഴു ദിവസത്തെ ഹോം ക്വാറന്റൈനും അവസാനിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തിനൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇതിനിടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്കു വഴി വച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button