Latest NewsNEWS

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ഒരു ഇന്ത്യക്കാരന്‍ മാത്രം ; പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം നേടി ഒരേയൊരു ഇന്ത്യക്കാരനായി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. നൂറു പേരുടെ പട്ടികയില്‍ 52 കാരനായ താരം 52-ാം സ്ഥാനത്താണ്. 48.5 മില്ല്യണ്‍ ഡോളറാണ് നടന്റെ പ്രതിഫലം. 2020-ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ്. താരം ആദ്യ 100 ല്‍ ഇടം പിടിച്ചിരിക്കുന്നത്. വില്‍ സ്മിത്തും ജെന്നിഫര്‍ ലോപ്പസും ഗായകന്‍ റിഹാനയുമടക്കമുള്ള ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് താരം 52 ല്‍ എത്തിയിരിക്കുന്നത്.

ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 22 കാരിയായ താരത്തിന് 590 മില്ല്യണാണ് പ്രതിഫലം. അമേരിക്കന്‍ റാപ്പറും ഗായകനുമായ കാനി വെസ്റ്റ് ആണ് രണ്ടാമത്. 170 മില്ല്യണാണ് താരത്തിന്റെ പ്രതിഫലം. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് മൂന്നാം സ്ഥാനത്തും ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. നെയ്മര്‍ എഴാം സ്ഥാനത്തുമാണ്. അമേരിക്കന്‍-കനേഡിയന്‍ നടനായ റോക്ക് എന്ന ഡ്വയ്ന്‍ ജോണ്‍സണാണ് പത്താം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments


Back to top button