CinemaGeneralLatest NewsMollywoodNEWS

ടിക് ടോക് നൽകിയ സൗഭാ​ഗ്യം; ഈ ഇടുക്കിക്കാരി ഐശ്വര്യാ റായി സിനിമയിലേക്ക്; തുടക്കം നായികയായി

‘ജൂനിയര്‍ ഐശ്വര്യ റായ്’ സിനിമയിലും എത്തിയിരിക്കുകയാണ്

മുൻ ലോകസുന്ദരി ഐശ്വര്യറായ് ബച്ചന്റെരൂപ സാദൃശ്യമുള്ള അമൃത സജുവിന്റെ ടിക് ടോക് വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തൊടുപുഴക്കാരിയായ ഈ ‘ജൂനിയര്‍ ഐശ്വര്യ റായ്’ സിനിമയിലും എത്തിയിരിക്കുകയാണ്.

സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ‘പിക്കാസോ’ എന്ന ചിത്രത്തിലാണ് അമൃത അഭിനയിക്കുക. നേരത്തെ ഏതാനും പരസ്യ ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

20 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ തമിഴ്ചിത്രം ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയിലെ ഐശ്വര്യയുടെ അഭിനയം അമൃത ടിക്ടോക്കിലേയ്ക്ക് പകര്‍ത്തിയതാണ് വൈറലായത്.

shortlink

Related Articles

Post Your Comments


Back to top button