CinemaGeneralKollywoodLatest NewsNEWSVideos

ധനുഷിനൊപ്പം ലാല്‍, രജിഷ വിജയന്‍; ‘കര്‍ണ്ണനി’ലെ ഗാനം പുറത്തുവിട്ടു

'യേന്‍ ആളു പണ്ടാരത്തി' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് യുഗഭാരതിയാണ്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണ്ണൻ. മലയാളി നടിയായ രജിഷ വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘യേന്‍ ആളു പണ്ടാരത്തി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് യുഗഭാരതിയാണ്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം. മാരി സെല്‍വരാജിന്‍റെ കഴിഞ്ഞ ചിത്രം ‘പരിയേറും പെരുമാളി’ന്‍റെയും സംഗീതം സന്തോഷ് നാരായണന്‍ ആയിരുന്നു.

ചിത്രത്തിൽ ലാലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരും അഭിനയിക്കുന്നുണ്ട്. വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം തേനി ഈശ്വര്‍. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. കലാസംവിധാനം താ രാമലിംഗം. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button