GeneralLatest NewsMollywoodNEWS

സെക്കൻഡ് ഷോ ഇന്ന് മുതൽ ; ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും

പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്ന് തീയേറ്റർ ഉടമകൾ

കൊച്ചി: സംസ്ഥാനത്തെ തീയേറ്റുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. അതേസമയം വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്.

സെക്കൻഡ് ഷോ ആരംഭിച്ച സാഹചര്യത്തിൽ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച പ്രദർശനത്തിനെത്തും.

സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം ഫെബ്രുവരി-മാര്‍ച്ച് റിലീസായി നിശ്ചയിച്ചിരുന്ന 20ലധികം സിനിമകള്‍ മാറ്റിവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button