GeneralKollywoodLatest NewsNEWS

ആരോഗ്യനില തൃപ്തികരം ; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി നടിയും എംഎൽഎയുമായ റോജ

രണ്ട് മേജർ സർജറികൾക്കും റോജ വിധേയയായിരുന്നു

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടിയും എംഎൽഎയുമായ റോജ. ഇപ്പോഴിതാ ആശുപത്രി വാസത്തിനിടെ കുടുംബാംഗങ്ങളുമൊന്നിച്ചുള്ള റോജയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആരോഗ്യപ്രശ്നങ്ങൾ കാരണം റോജയെ ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. രണ്ട് മേജർ സർജറികൾക്കും റോജ വിധേയയായിരുന്നു.

റോജയുടെ ആരോഗ്യനില സംബന്ധിച്ച് ഭർത്താവ് സെൽവമണി ഒരു ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. നേരത്തെ തന്നെ നടത്താനിരുന്ന സർജറികൾ ആയിരുന്നുവെന്നും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീണ്ടു പോയതാണെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സെൽവമണി അറിയിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ച പൂർണ്ണ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആന്ധ്ര നഗരി മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയാണ് റോജ.

shortlink

Related Articles

Post Your Comments


Back to top button