GeneralLatest NewsNEWSTollywood

സിനിമാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും സൗജന്യ കൊവിഡ് വാക്സിൻ ; വാഗ്ദാനവുമായി ചിരഞ്ജീവി

ട്വിറ്ററിലൂടെയായിരുന്നു ചിരഞ്ജീവിയുടെ പ്രഖ്യാപനം

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നൽകുമെന്ന് വാഗ്ദാനവുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. അദ്ദേഹം തന്നെ നേതൃത്വം കൊടുക്കുന്ന കൊറോണ ക്രൈസിസ് ചാരിറ്റിയും(സിസിസി) അപ്പോളോ 247ഉം ആയി സഹകരിച്ചാണ് വാക്സിന്‍ നല്‍കാനായി ഒരുങ്ങുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

ഏപ്രില്‍ 22 മുതല്‍ 45 വയസിന് മുകളിലുള്ള എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കും തെലുങ്ക് സിനിമാ മാധ്യമ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവരുടെ പങ്കാളികളെയും കൊണ്ടു വരാമെന്നും താരം അറിയിച്ചു. ഒരു മാസത്തോളം വാക്‌സിന്‍ വിതരണം ഉണ്ടാകും.

കഴിഞ്ഞ വർഷമാണ് ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സിനിമാകാർക്ക് സഹായ ഹസ്തവുമായി സിസിസി ആരംഭിച്ചത്. തെലുങ്ക് സിനിമാരംഗത്തെ സഹപ്രവര്‍ത്തകരോടൊപ്പമാണ് ചിരഞ്ജീവി ഇത് ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്ത് സാമ്പത്തികമായി ഏറെ ദുരിതത്തിലായ സിനിമമേഖലയിലുള്ളവര്‍ക്ക് സിസിസി നിരവധി സഹായങ്ങള്‍ എത്തിച്ചിരുന്നു. നിരവധി താരങ്ങളും നി‍ർമ്മാതാക്കളും സിസിയിലേക്ക് സംഭാവന നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button