സൽമാൻ ഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘രാധേ’യുടെ ടൈറ്റിൽ ട്രാക്ക് വീഡിയോഗാനം പുറത്തിറങ്ങി. സാജിദ്-വാജിദ് കൂട്ടുകെട്ടാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വരികളെഴുതി ആലപിച്ചിരിക്കുന്നത് സാജിദ് ആണ്. മുധ്സാർ ഖാൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രാഫി. സൽമാന്റെയും ദിഷയുടെയും ചടുലമായ ചുവടുവെപ്പുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.
പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13 ഈദ് ദിനത്തിൽ സീ5ലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജാക്കി ഷെറഫ്, രൺദീപ് ഹൂഡ എന്നിവരും പ്രധാനവേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കൊറോണ വൈറസ് വ്യാപനം മൂലം റിലീസ് മാറ്റിവെക്കേണ്ടി വന്നു. തുടർന്നാണ് ഈദ് ദിനത്തിൽ റിലീസ് ചെയ്യുമെന്ന അന്തിമ തീരുമാനം അണിയറപ്രവർത്തകരിൽ നിന്നുണ്ടായത്.
Post Your Comments