CinemaGeneralMollywoodNEWS

ആ മമ്മൂട്ടി സിനിമ ചെയ്തതോടെ എന്‍റെ ജാതകം തെളിഞ്ഞു: വിജയരാഘവന്‍

അന്ന് എനിക്ക് ഒരു ഭാഗ്യമുണ്ടായി, ഞാന്‍ ആദ്യം അഭിനയിക്കുന്നത് ഷീല ചേച്ചിക്കൊപ്പമാണ്

ആദ്യമായി സിനിമയില്‍ അഭിനയിച്ച അനുഭവം പറഞ്ഞു നടന്‍ വിജയരാഘവന്‍. അച്ഛന്റെ ‘കാപാലിക’ എന്ന നാടകം സിനിമയാക്കിപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാതിരുന്ന തന്നെ നിര്‍ബന്ധിച്ചാണ് ആ വേഷം ചെയ്യിപ്പിച്ചതെന്നും, ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തോടെയാണ് തനിക്ക് സിനിമയില്‍ തിരക്കേറുന്നതെന്നും തന്റെ സിനിമാ യാത്രയുടെ തുടക്കം ഓര്‍ത്തെടുത്തു കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിജയ രാഘവന്‍ പറയുന്നു.

നടന്‍ വിജയരാഘവന്റെ വാക്കുകള്‍

“ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത് അച്ഛന്റെ ‘കാപാലിക’ എന്ന നാടകം സിനിമയായപ്പോഴാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചതല്ല. എന്നെ നിര്‍ബന്ധിച്ചു അഭിനയിപ്പിച്ചതാണ്. അന്നാണ് ഞാന്‍ ഒരു സിനിമ ചിത്രീകരണം ആദ്യം കാണുന്നത്. അന്ന് എനിക്ക് ഒരു ഭാഗ്യമുണ്ടായി, ഞാന്‍ ആദ്യം അഭിനയിക്കുന്നത് ഷീല ചേച്ചിക്കൊപ്പമാണ്. എന്റെ രണ്ടാമത്തെ ചിത്രം ‘അമ്മയ്ക്കൊരുമ്മ’ എന്ന ശ്രീകുമാരന്‍ തമ്പി സാറിന്റെ സിനിമയാണ്. അത് കഴിഞ്ഞിട്ടാണ് ‘സുറുമയിട്ട കണ്ണുകള്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. എനിക്ക് സിനിമയില്‍ തിരക്കേറുന്നത് ജോഷിയുടെ ‘ന്യൂഡല്‍ഹി’ തൊട്ടാണ്. ആ സിനിമയാണ് നടനെന്ന നിലയില്‍ എനിക്ക് ബ്രേക്ക് നല്‍കിയത്”. വിജയരാഘവന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button