BollywoodGeneralLatest NewsNEWSSocial Media

ഗംഗ നദിയിൽ ശവശരീരങ്ങൾ ഒഴുകുന്ന ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്നത് നൈജീരിയയിൽ നടന്ന സംഭവം ; കങ്കണ

രാജ്യത്തുള്ള വിദ്യാര്‍ഥികൾ എല്ലാവരും പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്ന് കങ്കണ

ഇസ്രയേൽ–പലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇന്ത്യ ഇസ്രയേലിനെ കണ്ട് പഠിക്കണമെന്നും രാജ്യത്തുള്ള വിദ്യാര്‍ഥികൾ എല്ലാവരും പട്ടാളത്തിൽ ചേരേണ്ടത് നിർബന്ധമാക്കണമെന്നും കങ്കണ തന്റെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഗംഗ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകുന്ന ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്നത് നൈജീരിയയില്‍ നടന്ന സംഭവം ആണെന്നും കങ്കണ കൂട്ടിച്ചേർത്തു.

കങ്കണ റണൗട്ടിന്റെ വാക്കുകള്‍:

ലോകം ഇന്ന് പലവിധ പ്രതിസന്ധികളുമായി മല്ലിടുകയാണ്. കൊറോണയായാലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായാലും. നല്ല സമയങ്ങളില്‍ നിയന്ത്രണം നഷ്ടപ്പെടരുത്, അതു പോലെ മോശം സമയങ്ങളില്‍ ധൈര്യം നഷ്ടപ്പെടരുതെന്നും ഞാന്‍ കരുതുന്നു. ഇസ്രായേലിനെ തന്നെ മാതൃക എടുക്കുക. ആ രാജ്യത്ത് ഏതാനും ലക്ഷം ആളുകള്‍ മാത്രമേയുള്ളൂ.എങ്കിലും ആറേഴ് രാജ്യങ്ങള്‍ ഒരുമിച്ച് അവരെ ആക്രമിച്ചാലും രാജ്യത്തുള്ളവര്‍ ചേര്‍ന്ന് തന്നെ ആ തീവ്രവാദത്തെ നേരിടുകയാണ് ചെയ്യുന്നത്. ലോകത്തിന് മുഴുവന്‍ ഇസ്രയേല്‍ മാതൃകയാണ്. അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആ രാജ്യത്ത് ഉള്ളത്? പ്രതിപക്ഷമാണോ? പ്രതിപക്ഷം അവിടെയും ഉണ്ട്. പക്ഷേ യുദ്ധത്തിന്റെ ഇടയില്‍ നിന്ന് നിങ്ങള്‍ സ്ട്രൈക്ക് ചെയ്തത് വിശ്വസിക്കില്ല എന്ന് പറയില്ല.

ഇത്തരം വൃത്തിക്കെട്ട പ്രശ്നങ്ങള്‍ ഇസ്രയേലില്‍ ഇല്ല. അവരുടെ ഈ കാര്യങ്ങള്‍ നമ്മള്‍ കണ്ട് പഠിക്കണം. ഇന്ത്യയില്‍ മഹാമാരിയോ യുദ്ധമോ എന്ത് സംഭിവിച്ചാലും കുറച്ച് പേര്‍ ഇതെല്ലാം തമാശ പോലെ കണ്ട് മൂലയ്ക്ക് മാറി നില്‍ക്കുകയാണ് പതിവ്. എന്നിട്ട് രാജ്യം ഇല്ലാതാവട്ടെ എന്ന് മനസുകൊണ്ട് വിചാരിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എല്ലായിടത്തും പ്രചരിച്ചു.

പിന്നെ മനസിലായി അത് നൈജീരിയയിലെ ദൃശ്യങ്ങളാണെന്ന്. ഇതെല്ലാം നമ്മുടെ രാജ്യത്തെ ആളുകള്‍ തന്നെയാണ് ചെയ്യുന്നത്. ഇതിനെതിരെ നമ്മള്‍ എന്തെങ്കിലും നടപടികള്‍ എടുക്കണ്ടേ? അതുകൊണ്ട് ഞാന്‍ ഭാരത സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ് ഇസ്രയേലിലെ പോലെ ഇവിടെയും എല്ലാ വിദ്യാർഥികള്‍ക്കും പട്ടാളത്തില്‍ ചേരുന്നത് നിര്‍ബന്ധമാക്കണം. ഏത് മതസ്ഥനാണെങ്കിലും നിങ്ങളുടെ ഏറ്റവും വലിയ ധർമം ഭാരതം എന്നത് തന്നെയായിരിക്കണം. ഇന്ത്യക്കാര്‍ ഒരുമിച്ച് മുന്നോട്ട് പോയാല്‍ മാത്രമെ രാജ്യവും മുന്നോട്ട് പോകൂ.

https://www.instagram.com/tv/CO2ateDB87t/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button