BollywoodCinemaGeneralKollywoodLatest NewsNEWSSocial Media

ഇനിയും നിങ്ങളുടെ പ്രതിഭ തിളങ്ങിക്കൊണ്ടിരിക്കട്ടെ: ധനുഷിന് പിറന്നാള്‍ ആശംസയുമായി അക്ഷയ് കുമാർ

ധനുഷിനൊപ്പമുള്ള ചിത്രവും അക്ഷയ്കുമാർ പങ്കുവെച്ചിട്ടുണ്ട്

നടൻ ധനുഷിന് പിറന്നാൾ ആശംസയുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ധനുഷിന്റെ കഴിവ് അപാരമാണെന്നും ഇനിയും ഇത്തരത്തില്‍ ധനുഷിന്റെ പ്രതിഭ ഉയരട്ടെ എന്നും അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററിൽ കുറിച്ചു. ധനുഷിനൊപ്പമുള്ള ചിത്രവും അക്ഷയ്കുമാർ പങ്കുവെച്ചിട്ടുണ്ട്.

‘നിന്റെ പേര് ധനുഷ് എന്നാണ്. പക്ഷെ അത് തീര്‍(അമ്പ്) എന്നായിരുന്നെങ്കിലും യോജിച്ചേനെ. നിങ്ങളുടെ കഴിവ് അപാരമാണ്. പിറന്നാള്‍ ആശംസകള്‍ പ്രിയ സുഹൃത്തേ. ഇനിയും നിങ്ങളുടെ പ്രതിഭ തിളങ്ങിക്കൊണ്ടിരിക്കട്ടെ’, അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

‘അദ്രങ്കി രേ’ എന്ന ബോളിവുഡ് ചിത്രത്തി അക്ഷയ് കുമാര്‍ ധനുഷിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പൂര്‍ത്തിയായത്. ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘അദ്രങ്കി രേ’. സാറാ അലിഖാനാണ് നായിക. പങ്കജ് കുമാറാണ് ഛായാഗ്രാഹകന്‍. ഹിമാന്‍ഷു ഷര്‍മ്മ തിരക്കഥയെഴുതിയ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ഹേമല്‍ കൊത്താരിയാണ്.

ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ക്ഷന്‍സ്, കെയ്പ് ഓഫ് ഗുഡ് ഫിലീംസ് എന്നിവര്‍ ഒരുമിച്ചാണ് ‘അദ്രങ്കി രേ’ നിര്‍മ്മിക്കുന്നത്. 2021 വാലെന്റൈന്‍സ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുക. ധനുഷ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button