GeneralLatest NewsMollywoodNEWS

ഹൂഡ് അണിഞ്ഞ് നില്‍ക്കുന്ന ജയസൂര്യ, ‘നോട്ട് ഫ്രം ബൈബിള്‍’ പിൻവലിച്ച് നാദിർഷ

വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ

ജയസൂര്യയും നാദിര്‍ഷയും ഒന്നിക്കുന്ന ഈശോ എന്ന ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദത്തിലാണ്. . ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ആണ് വിമർശനങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കോരി ചൊരിയുന്ന മഴയില്‍ ഹൂഡ് അണിഞ്ഞ് നില്‍ക്കുന്ന ജയസൂര്യയും തൊട്ടുപിറകിലായി ജാഫര്‍ ഇടുക്കിയുമാണ് പോസ്റ്ററില്‍ ഉള്ളത്. ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ഒഴിവാക്കിയിട്ടുണ്ട്. ജയസൂര്യ, നാദിര്‍ഷ തുടങ്ങിയവര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

read also: സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് നിവിന്‍ പോളി ഒഴിഞ്ഞുമാറി: ബാലചന്ദ്ര മേനോന്‍

ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. എന്നാല്‍ വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ സിനിമകളുടെ പേര് മാറ്റില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.jaya

താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത് വെറും കഥാപാത്രത്തിന്റെ പേര് മാത്രമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് വിഷമം ഉണ്ടാക്കിയതിനാല്‍ മാത്രം ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റുകയാണെന്നും നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button